DOWNLOAD SANCHARAM VIDEOS

SIBERIA

സൈബീരിയ എന്ന കേട്ടറിവുമാത്രമുള്ള വിദൂര നാടിനെ കണ്ടറിയാന്‍ ട്രാന്‍സ് സൈബീരിയന്‍ ട്രെയിനില്‍ ഒരു യാത്രപോവുകതന്നെ വേണം. പണ്ട്, റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരും കമ്യൂണിസ്റ്റ് ഭരണകൂടവും കുറ്റവാളികളെയും രാഷ്ട്രീയ പ്രതിയോഗികളെയും നാടുകടത്തിയിരുന്നത് സൈബീരിയയിലേക്കാണ്. അവിടെ ജീവിതം ദുഷ്‌കരമായിരുന്നു എന്നതാണ് കാരണം. ഇന്നുപക്ഷേ, കഥമാറി. പ്രത്യേക ജീവിതം പുലരുന്ന ഗ്രാമങ്ങളും പട്ടണങ്ങളും ഒട്ടേറെയുണ്ട് സൈബീരിയയില്‍. വനങ്ങളും തടാകങ്ങളും സൈബീരിയയ്ക്കു മാത്രം സ്വന്തമായ പ്രകൃതിയുടെ വിശേഷഭാവങ്ങളും ഈ സഞ്ചാരത്തില്‍ കാണാം. ഉള്ളുലയ്ക്കുന്ന ചരിത്രക്കാഴ്ചകളും, നിഗൂഢതയേറെയുള്ള പൈന്‍മരക്കാടുകളും ഗ്രാമങ്ങളിലെ നിഷ്‌കളങ്ക ജീവിതവുമെല്ലാം ഇതിലുണ്ട്. പിന്നെ, മംഗോളിയയുടെ മരുഭൂമി ജീവിതവും. റഷ്യയുടെയും മംഗോളിയയുടെയും അധികമാരും കാണാത്ത ഭൂവിടങ്ങളിലൂടെയാണ് ഈ സൈബീരിയന്‍ സഞ്ചാരം.

699 0 Reviews

(Inclusive of all Taxes)

Total Files - 6 (Details given below)

Total Video Length - 06 hr 02 min 20 sec

Language - Malayalam



By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.