DOWNLOAD SANCHARAM VIDEOS

PANAMA

പനാമ എന്നു കേള്‍ക്കുമ്പോള്‍, പസഫിക് സമുദ്രത്തെയും അറ്റ്‌ലാന്റിക് സമുദ്രത്തെയും കൂട്ടിയിണക്കുന്ന ഒരു കനാലിനെക്കുറിച്ചാണ് ഓര്‍മ്മ വരിക. പനാമ കനാല്‍. എന്നാല്‍ പനാമ ഒരു രാജ്യമാണ്. ചെറിയൊരു അമേരിന്ത്യന്‍ മുക്കുവഗ്രാമം വളര്‍ന്നു വലുതായ രാജ്യം. പനാമ കനാല്‍ എന്ന എഞ്ചിനീയറിംഗ് വിസ്മയംകൊണ്ട് സമ്പന്നതയിലേക്കുയര്‍ന്ന രാജ്യം. അത്ഭുതകരമായ ചരിത്രവും ഗോത്രസംസ്‌കാരവുമാണ് പനാമയുടേത്. പ്രകൃതിഭംഗിയും ചരിത്രപശ്ചാത്തലവും വര്‍ത്തമാനകാല ജീവിതത്തിലെ സവിശേഷതകളുമെല്ലാം പനാമയെ മറ്റു നാടുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. പനാമ കനാല്‍ എന്നു കേട്ടിട്ടുണ്ടെങ്കിലും അതെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അധികമാര്‍ക്കുമറിയില്ല. ആ കനാലിന്റെ അത്ഭുതവും, കോളനികാലത്തിന്റെ അടയാളങ്ങളും കടല്‍ഗതാഗതത്തിന്റെയും കപ്പല്‍ വ്യാവസായത്തിന്റെയും അറിയാക്കഥകളും സമ്പന്നമായ പനാമയുടെ നഗരവിശേഷങ്ങളുമെല്ലാമുണ്ട് ഈ ദീര്‍ഘസഞ്ചാരത്തില്‍.

699 0 Reviews

(Inclusive of all Taxes)

Total Files - 7 (Details given below)

Total Video Length - 07 hr 37 min 01 sec

Language - Malayalam


File Details

Customer Reviews


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.