DOWNLOAD SANCHARAM VIDEOS

PERU

ആന്റിസ് പര്‍വതത്തിന്റെ മടിത്തട്ടില്‍ ഏറ്റവും പ്രാക്തനമായ ലാറ്റിനമേരിക്കന്‍ സംസ്‌കാരമുള്ള നാടാണ് പെറു. പ്രാചീന നാഗരികതയുടെ ഉജ്വലമാതൃകകളായിരുന്ന ആന്‍ഡിയന്‍ സംസ്‌കാരങ്ങളുടെ നാട്. പതിനായിരം വര്‍ഷം മുന്‍പുതന്നെ പെറുവില്‍ മനുഷ്യവാസമുണ്ടായിരുന്നു. ഇന്‍കാ ജനതയുടെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന പെറു പതിനാറാം നൂറ്റാണ്ടോടെ സ്പാനിഷ് അധീനതയിലായി. ഇന്‍കാ ജീവിതത്തിന്റെയും സ്പാനിഷ് സംസ്‌കാരത്തിന്റെയും നേര്‍ചിത്രങ്ങള്‍ പെറുവിലെങ്ങും കാണാം. ആന്റിസ് പര്‍വതചെരിവില്‍ ഇന്‍കാ സംസ്‌കാരത്തിന്റെ ഗരിമ വിളിച്ചോതുന്ന മാച്ചുപിച്ചുവും, ലാറ്റിനമേരിക്കയില്‍ തന്നെ സ്പാനിഷ് അധിനിവേശത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന പെറുവിയന്‍ തലസ്ഥാനം ലിമയും, പ്രകൃതിസൗന്ദര്യത്തിന്റെ അനുപമ കാഴ്ചകളുള്ള മിറാഫ്‌ളോറസും ഉള്‍പ്പെടെ ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളുമടങ്ങുന്നതാണ് ഈ സഞ്ചാരം.

699 1 Reviews

(Inclusive of all Taxes)

Total Files - 8 (Details given below)

Total Video Length - 08 hr 43 min 09 sec

Language - Malayalam


File Details

Customer Reviews

അപ്ലോഡിന് nanee

by ARUNDEV on May 16, 2018


By clicking buy you agree to our Terms of Use

©Safari Multimedia Pvt. Ltd. All rights reserved.