BUY DVDS

Sancharam: Abstract of 20 Years

Sancharam: Abstract Of 20 Years


2 DVDs

Rs. 250


1997 ഒക്‌ടോബര്‍ 24. ആ ദിനത്തില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഒരാള്‍ ഒരു വീഡിയോ ക്യാമറയുമായി തന്റെ യാത്ര തുടങ്ങി. ഭാരതത്തിന്റെ തൊട്ടയല്‍പ്പക്കത്തെ നേപ്പാളിലേക്കുള്ള യാത്ര.

സന്തോഷ് ജോര്‍ജ് കുളങ്ങര എന്ന ഏകാന്തയാത്രികന്റെ ലോകയാത്രകളുടെ; സഞ്ചാരം എന്ന ദൃശ്യയാത്രാവിവരണ പരമ്പരയുടെ തുടക്കമായിരുന്നു അത്. പിന്നീട്, നീണ്ട 20 വര്‍ഷങ്ങള്‍. നിരന്തരവും സുദീര്‍ഘവുമായ സഞ്ചാരത്തിന്റെ രണ്ടു ദശാബ്ദങ്ങള്‍.

സപ്ത ഭൂഖണ്ഡങ്ങളിലൂടെ, സപ്തസാഗരങ്ങളിലൂടെ, എണ്ണമറ്റ ജനപഥങ്ങളിലൂടെ ആ സഞ്ചാരം തുടര്‍ന്നു. 20 വര്‍ഷംകൊണ്ട് സന്തോഷ് ജോര്‍ജ് കുളങ്ങര തനിയെ പിന്നിട്ടത് 18 ലക്ഷം കിലോമീറ്ററുകള്‍! അനാദികാലം മുതലുള്ള യാത്രകളുടെ ചരിത്രത്തില്‍ ഇതൊരു റെക്കോര്‍ഡ്.

മഹാനഗരങ്ങളിലൂടെ, സാധാരണ ജീവിതംപുലരുന്ന ഉള്‍ഗ്രാമങ്ങളിലൂടെ, മഹാനദികളിലൂടെ, മരുഭൂവഴികളിലൂടെ, മഹാമേരുക്കളിലൂടെ, ഗിരികന്ദരങ്ങളിലൂടെ, മഹാത്ഭുത നിര്‍മ്മിതികളിലൂടെ, ഭൂഗോളത്തിന്റെ ഉത്തര-ദക്ഷിണ ധ്രുവങ്ങളിലൂടെ തുടരുന്ന സുദീര്‍ഘമായ സഞ്ചാരം.

ലോകത്തെ മലയാളിയുടെ സ്വീകരണമുറിയിലെത്തിച്ച 20 സംവത്‌സരങ്ങള്‍.

1997 ഒക്‌ടോബര്‍ 24ന് ആരംഭിച്ച ആ യാത്രയെ പ്രേക്ഷകര്‍ നെഞ്ചേറ്റിയപ്പേള്‍ സഞ്ചാരം ഒരു പ്രസ്ഥാനമായി വളര്‍ന്നു. ഒരാള്‍ തനിയെ സഞ്ചരിച്ചുതയാറാക്കുന്ന ഒരു ദൃശ്യയാത്രാവിവരണം ഒരു മുഴുവന്‍ സമയ സാറ്റലൈറ്റ് ചാനലായി വികസിച്ച അപൂര്‍വതയ്ക്ക് മലയാളി സാക്ഷിയായി.

സഞ്ചാരത്തില്‍നിന്നും സഫാരി ചാനല്‍ പിറന്നു.

20 വര്‍ഷം പിന്നിടുമ്പോഴും സഞ്ചാരം തുടരുകയാണ്. ഭൂമിയുടെ അത്ഭുതങ്ങള്‍ പിന്നിട്ട് ബഹിരാകാശ വിസ്മയങ്ങളിലേക്ക് നീളുന്ന സഞ്ചാരം.

സഞ്ചാരം: ലോകവൈവിധ്യം മലയാളിക്ക് പകര്‍ന്നുനല്‍കുന്ന ചരിത്ര ദൗത്യം.


©Safari Multimedia Pvt. Ltd. All rights reserved.