BUY DVDS

World War II - Vol- 1

World War II - Vol- 1


20 DVDs

Rs. 4000


രണ്ടാം ലോകമഹായുദ്ധം വെറുമൊരു ചരിത്രസംഭവം മാത്രമാണോ? ഒരിക്കലുമല്ല. ലോക ചരിത്രത്തെതന്നെ രണ്ടായി വിഭജിച്ച ഒരു ദശാസന്ധിയാണത്. ഇന്നോളം ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ ദുരന്തകഥയാണ് രണ്ടാം ലോകമഹായുദ്ധത്തിലേത്.

ഏറ്റവുമധികമാളുകളെ കരയിച്ച കഥ. ഏറ്റവുമധികം കഥാപാത്രങ്ങളുള്ള സംഭവകഥ.ലോകത്ത് ഏറ്റവുമധികം സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും ഇതിവൃത്തം നല്‍കിയ ചരിത്രകഥ. എത്രയോ വ്യക്തികള്‍. എത്രയോ സംഭവങ്ങള്‍.

അഡോള്‍ഫ് ഹിറ്റ്‌ലര്‍, ജോസഫ് സ്റ്റാലിന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ബെനിറ്റോ മുസോളിനി, ഐസനോവര്‍, ഹിരോഹിതോ, ട്രൂമാന്‍, ടോജോ തുടങ്ങിയ പേരുകള്‍ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് നമുക്ക് സുപരിചിതമാണ്. അവരെക്കുറിച്ചും അതോടൊപ്പം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായ മറ്റ് അനേകരെക്കുറിച്ചും വിശദമായി അറിയേണ്ടേ?

നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍, പേള്‍ ഹാര്‍ബര്‍ ആക്രമണം, ബാറ്റില്‍ ഓഫ് ബ്രിട്ടന്‍, റഷ്യയിലെ ജര്‍മ്മന്‍ അധിനിവേശം, ഹിരോഷിമ, നാഗസാക്കി, സൈനികമുന്നേറ്റങ്ങള്‍, കീഴടങ്ങലുകള്‍ എന്നിവയെല്ലാം നേരില്‍ കാണേണ്ടേ?

രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടുണ്ടായ കണ്ടുപിടിത്തങ്ങള്‍, ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍, വ്യാവസായിക പുരോഗതി, കലയിലും സാഹിത്യത്തിലുമുണ്ടായ നവതരംഗം എന്നിവയെക്കുറിച്ചെല്ലാം അറിയേണ്ടേ?

ലോകത്തെ ആകമാനം മാറ്റിമറിച്ച ഒരു മഹായുദ്ധത്തിന്റെ സമഗ്രമായ ചരിത്രം അപൂര്‍വവും അമൂല്യവുമായ ദൃശ്യങ്ങളോടെ. ഒരു സിനിമയിലെന്നോണം രണ്ടാം ലോകമഹായുദ്ധത്തിന്റെ അരങ്ങിലും അണിയറയിലും നടന്ന സംഭവങ്ങള്‍ നേരില്‍ കാണുക.

ഓരോ വീട്ടിലും ഓരോ വിദ്യാലയത്തിലും സൂക്ഷിക്കേണ്ട അമൂല്യചരിത്രശേഖരം. മാനവരാശി കടന്നുവന്ന സവിശേഷമായ ഒരു കാലഘട്ടത്തെക്കുറിച്ച് അറിവുള്ളവരായി നിങ്ങളുടെ മക്കള്‍ വളരാന്‍ അവര്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം.

അറിയുക!
ലോകത്ത് മറ്റൊരു ഭാഷയിലും രണ്ടാം ലോകമഹായുദ്ധത്തെ ഇത്രയും സമഗ്രമായി അവതരിപ്പിക്കുന്ന DVD കള്‍ ലഭ്യമല്ല.


©Safari Multimedia Pvt. Ltd. All rights reserved.