BUY DVDS

Freedom At Midnight

Freedom At Midnight


30 DVDs

Rs. 4000


ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ലോകത്തുതന്നെ സമാനതകളില്ലാത്ത ഒരു ചരിത്രസംഭവമാണ്. കച്ചവടക്കാരായി വരികയും പിന്നീട് ഭാരതമെന്ന വൈവിധ്യങ്ങളുടെ മഹാദേശത്തെ കാല്‍ച്ചുവട്ടിലമര്‍ത്തുകയും ചെയ്ത വിദേശികളെ ഇവിടെനിന്നും തുരത്തിയ ആവേശകരമായൊരു ചരിത്രകഥയാണത്.

ഇന്ത്യാചരിത്രത്തിലെ സംഘര്‍ഷഭരിതമായ നാളുകളായിരുന്നു സ്വാതന്ത്ര്യസമരത്തിന്റേതും, സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെയുണ്ടായ കലാപങ്ങളുടേതും. വാസ്‌കോ ഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള വരവോടെ ആരംഭിക്കുന്ന അധിനിവേശകഥ ഒരു ചലച്ചിത്രത്തിലെന്നപോലെ ആസ്വദിക്കുക.

സാമ്രാജ്യത്വ കാര്‍ക്കശ്യം. യുദ്ധങ്ങള്‍. ഒളിയാക്രമണങ്ങള്‍. സഹനസമരങ്ങള്‍. ചോരപ്പുഴകള്‍...മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, മുഹമ്മദലി ജിന്ന, സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍, ലാലാ ലജ്പത് റായ്, മംഗള്‍ പാണ്‌ഡേ, റാണി ലക്ഷ്മിഭായ്, ഭഗത്‌സിംഗ്, മൗലാനാ അബ്ദുള്‍ കലാം ആസാദ്, റാഷ് ബിഹാരി ബോസ്... ഇതെല്ലാം നമുക്ക് സുപരിചിതമായ നാമങ്ങളാണെങ്കില്‍, അത്രയൊന്നും പ്രശസ്തരാവാത്ത നൂറു നൂറുപേരുണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഏടുകളില്‍.ക്വിറ്റ് ഇന്ത്യാ സമരവും ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയും ഉപ്പുസത്യഗ്രഹവുമൊക്കെ നാമറിയുന്ന സംഭവങ്ങളെങ്കില്‍, സ്വതന്ത്ര ഇന്ത്യയുടെ രൂപപ്പെടലിനു പിന്നില്‍ അത്രയൊന്നുമറിയാത്ത എത്രയോ സംഭവങ്ങളുണ്ട്.

ഇന്ത്യയുടെ ചരിത്രംതന്നെ മാറ്റിയെഴുതിയ സ്വാതന്ത്ര്യസമര നാളുകളുടെ വിശദമായ ചരിത്രം. അത്യപൂര്‍വമായ ദൃശ്യങ്ങളോടെ...നിങ്ങള്‍ കേട്ടറിഞ്ഞതും ഇതുവരെ കേട്ടിട്ടില്ലാത്തതുമായ സംഭവങ്ങളിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ദീര്‍ഘമായ ചരിത്രം ആസ്വദിച്ചറിയുക.

ഇന്ത്യയില്‍ മറ്റൊരു ഭാഷയിലും ഇത്രയും സമഗ്രമായി സ്വാതന്ത്ര്യസമരചരിത്രത്തെ ദൃശ്യവത്കരിച്ചിട്ടില്ല.ഓരോ വീട്ടിലും ഓരോ വിദ്യാലയത്തിലും ഓരോ സ്ഥാപനത്തിലും സൂക്ഷിച്ചുവയ്‌ക്കേണ്ട അമൂല്യമായൊരു DVD ശേഖരമാണിത്. ഭാരതത്തിന്റെ ഇന്നലെകളെക്കുറിച്ച് അറിവുള്ളവരായി നിങ്ങളുടെ മക്കള്‍ വളരാന്‍ അവര്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം.


©Safari Multimedia Pvt. Ltd. All rights reserved.