BUY DVDS

Irupatham Noottandu- 1

Irupatham Noottandu- 1


30 DVDs

Rs. 3500


എന്താണ് 20-ാം നൂറ്റാണ്ടിന്റെ പ്രത്യേകത? ലോകത്തെ മാറ്റിമറിച്ച നൂറു വര്‍ഷങ്ങളായിരുന്നു അതെന്നതുതന്നെ. മനുഷ്യകുലത്തിന്റെ ഗതി നിര്‍ണ്ണയിച്ച നൂറ്റാണ്ടാണ് അത്.

എന്തെന്തു സംഭവങ്ങള്‍!
എത്രയെത്ര മഹാരഥന്‍മാര്‍!
കാലമെത്രകഴിഞ്ഞാലും ഇരുപതാം നൂറ്റാണ്ടിലെ സംഭവങ്ങളും വ്യക്തികളും കണ്ടുപിടത്തങ്ങളുമെല്ലാമായിരിക്കും ചരിത്രത്താളുകളില്‍ പ്രാധാന്യത്തോടെ നിലനില്‍ക്കുക.
ചുരുക്കത്തില്‍, അതുവരെയുണ്ടായ എല്ലാ നൂറ്റാണ്ടുകളുടേയും രത്‌നചുരുക്കമാണ് ഇരുപതാം നൂറ്റാണ്ട്. വരാനിരിക്കുന്ന നൂറ്റാണ്ടുകള്‍ക്ക് വഴികാട്ടുന്നതും ഇരുപതാം നൂറ്റാണ്ടുതന്നെയായിരിക്കും.

ലോകഗതിയെ മാറ്റിമറിച്ച ആ 100 വര്‍ഷങ്ങളിലെ സംഭവങ്ങള്‍ ഒരു സിനിമയിലെന്നോണം കാണാം. പഠിക്കാം.

സഫാരി ചാനലില്‍ 300 എപ്പിസോഡുകളിലായി അവതരിപ്പിക്കപ്പെട്ട ഇരുപതാം നൂറ്റാണ്ടിലെ സമഗ്രമായ സംഭവങ്ങളുടെ കഥ 60 DVD കളില്‍.

ലിയോ ടോള്‍സ്‌റ്റോയിയുടെ മരണം, ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമാകുന്നു, ടൈറ്റാനിക് ദുരന്തം, വൈറ്റമിന്‍ കണ്ടുപിടിക്കുന്നു, ടാഗോറിന് നൊബേല്‍ സമ്മാനം, ചാര്‍ളി ചാപ്ലിന്‍ സിനിമയില്‍ തുടക്കമിടുന്നു, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍, റഷ്യന്‍വിപ്ലവം, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, മലബാര്‍ കലാപം, ലെനിന്റെ മരണം, വൈക്കം സത്യഗ്രഹം, ടെലിവിഷന്റെ കണ്ടുപിടിത്തം, മിക്കി മൗസിന്റെ പിറവി, ഇന്ത്യന്‍ സ്വാതന്ത്ര്യം, ഐക്യരാഷ്ട്ര സംഘടന, അല്‍ഫോന്‍സാമ്മ, ശീതയുദ്ധം, ഇന്ത്യ-പാക് യുദ്ധങ്ങള്‍, ഡി.എന്‍.എയുടെ കണ്ടെത്തല്‍, ചൈനീസ് വിപ്ലവം, മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍, എവറസ്റ്റിനെ കീഴടക്കല്‍, ചൈനയിലെ സാംസ്‌കാരിക വിപ്ലവം, ചെഗുവേരയുടെ മരണം, മനുഷ്യന്‍ ചന്ദ്രനില്‍, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ഡോളിയുടെ പിറവി എന്നിങ്ങനെ ആയിരക്കണക്കിന് സംഭവങ്ങളാണ് 20-ാം നൂറ്റാണ്ടിലുണ്ടായത്.

ഇരുപതാം നൂറ്റാണ്ടിനെ പൂര്‍ണമായും ദൃശ്യവത്കരിച്ച ഒരു DVD ശേഖരം ലോകത്ത് മറ്റേതെങ്കിലും ഭാഷയിലുള്ളതായി അറിവുണ്ടോ? ഇല്ലെന്നുതന്നെയാണ് ഉത്തരം. ഇപ്പോഴിതാ ഓരോ വീടിനും ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ വിദ്യാലയത്തിനും ഓരോ ചരിത്രകുതുകിക്കും അപൂര്‍വസ്വത്തായി ഒരു അമൂല്യശേഖരം.

1900 മുതല്‍ 1950 വരെ ലോകത്തുണ്ടായ സംഭവങ്ങളുടെ സമഗ്രമായ ദൃശ്യഭാഷ്യം ഈ ഒന്നാം വോള്യത്തിൽ ഉൾപ്പെടുന്നു.


©Safari Multimedia Pvt. Ltd. All rights reserved.