BUY DVDS

Sancharam Vol- 8

Sancharam Vol- 8


20 DVDs

Rs. 3500


സഞ്ചാരം ഓരോ പ്രേക്ഷകനും വേണ്ടി ഒരാള്‍ തനിയെ നടത്തുന്ന അതിദീര്‍ഘമായ യാത്രയാണ്. ഓരോ ദേശത്തും നിങ്ങള്‍ നേരിട്ടു സഞ്ചരിക്കുന്ന അനുഭവമാണ് സഞ്ചാരത്തിലൂടെ ലഭിക്കുന്നത്. ഒരുപക്ഷേ, നിങ്ങള്‍ നേരിട്ടു നടത്തുന്ന യാത്രയിലൂടെ ലഭിക്കുന്നതിന്റെ പതിന്‍മടങ്ങ് അറിവും ഈ ദൃശ്യയാത്രാവിവരണം പകര്‍ന്നുതരുന്നു. നിരന്തരമായ പര്യവേക്ഷണങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച സന്തോഷ് ജോര്‍ജ് കുളങ്ങര ഏറെ സമഗ്രതയോടെ തയാറാക്കിയ 'സഞ്ചാര'ത്തിന്റെ DVDകള്‍ ഏതൊരാള്‍ക്കും അമൂല്യമായൊരു സ്വത്തായിരിക്കും.

ഈജിപ്ത്: നൈല്‍നദീതടത്തിലെ പുരാതന സാംസ്‌കാരിക ഭൂമികയായ ഈജിപ്തിന്റെ അത്ഭുതകരമായ വിശദകാഴ്ചകള്‍. ചരിത്രപ്രസിദ്ധമായ അസ്വാന്‍, ഫിലേ ക്ഷേത്രം, അബു സിംബല്‍, ലക്‌സോര്‍, വാലി ഓഫ് ദ കിങ്‌സ്, കര്‍ണാക് ക്ഷേത്രം, ഗിസയിലെ പിരമിഡുകള്‍, സ്ഫിംഗ്‌സ്, സലാദിന്‍ സിറ്റാഡെല്‍, കെയ്‌റോ ടവര്‍, നൈല്‍നദിയിലൂടെയുള്ള യാത്ര എന്നിങ്ങനെ അറിവും ആനന്ദവും പകരുന്ന ഒട്ടേറെ കാഴ്ചകള്‍.

ചൈന: പൗരാണികതയും ആധുനികതയും ചരിത്രവും ആധുനികകാല യാഥാര്‍ത്ഥ്യങ്ങളും ഒന്നുചേരുകയാണ് ചൈനയില്‍. ചൈനയിലൂടെയുള്ള ഈ അതിദീര്‍ഘസഞ്ചാരത്തില്‍ പ്രമുഖമായ ഒട്ടേറെ കാഴ്ചകള്‍ പിന്നിടുന്നു. ഹോങ്കോങ്ങിലെ കവ്‌ലൂണ്‍ ഹാര്‍ബര്‍, വിക്‌ടോറിയ പീക്, ഹാപ്പിവാലി, സ്റ്റാന്‍ലി മാര്‍ക്കറ്റ്.

ബീജിംഗിലെ മിംഗ് ടൂബ്‌സ്, വന്‍മതില്‍, ടിയാനെന്‍മെന്‍ സ്‌ക്വയര്‍, ഫോര്‍ബിഡന്‍ സിറ്റി, ടെമ്പിള്‍ ഓഫ് ഹെവന്‍, സമ്മര്‍ പാലസ്, ഷോപ്പിങ് സ്ട്രീറ്റുകള്‍, ഫുഡ് സ്ട്രീറ്റുകള്‍, മക്കാവുവിലെ കാസിനോകള്‍, നൈറ്റ് ലൈഫ്, മക്കാവുകോട്ട, ആ മാ ക്ഷേത്രം, മക്കാവു ടവര്‍, റെഡ് മാര്‍ക്കറ്റ്, ഡെനാഡോ സ്‌ക്വയര്‍.

ജോര്‍ദാന്‍: വ്യത്യസ്തമായൊരു സംസ്‌കാരം പുലരുന്ന നാടാണ് ജോര്‍ദാന്‍. ചരിത്രത്തിന്റെ ശേഷിപ്പുകളും പുരാതന വാണിജ്യത്തിന്റെ പ്രത്യേകതകളും വിവരിക്കുന്ന ധാരാളം കാഴ്ചകളുള്ള നാട്. ജോര്‍ദാനിലെ ഇന്നത്തെ ജീവിതവും ഏറെ കൗതുകകരമാണ്. ജോര്‍ദാനിലെ വിദശമായ കാഴ്ചകളാണ് ഈ DVDകളിലുള്ളത്. കാഴ്ചളില്‍ ചിലത്- അമ്മാന്‍ സിറ്റി, അമ്മാന്‍ സിറ്റാഡെല്‍, റോമന്‍ ആംഫി തീയേറ്റര്‍, അല്‍ കരാക്, കരാക് കാസില്‍, പെട്ര, ലിറ്റില്‍ പെട്ര, ജോര്‍ദാന്‍ മരുഭൂമി, വാദിമൂസ, റോയല്‍ ടൂബ്‌സ്, വാദി റം, റെഡ് സീ, അക്ബ കാസില്‍, ചാവുകടല്‍.

യു.എസ്.എ : മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മന്ദിരങ്ങളുള്ള നഗരങ്ങളുടെ നാടുമാത്രമല്ല യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക. വൈവിധ്യങ്ങളുടെ കലവറയാണത്. ആ വൈവിധ്യം ഈ DVDകളില്‍ കണ്ടറിയാം. മൊഹാവി മരുഭൂമി, ലോസ് ആഞ്ചലസ്, ഹോളിവുഡ്, ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയര്‍, എമ്പയര്‍ സ്‌റ്റേറ്റ് ബില്‍ഡിംഗ്, 9/11 മോണ്യൂമെന്റ്, ബ്രൂക്‌ലിന്‍ ബ്രിഡ്ജ്, വാള്‍ സ്ട്രീറ്റ്, ചൈനാ ടൗണ്‍, വാഷിംഗ്ടണിലെ ലിങ്കന്‍ മോണ്യൂമെന്റ്, വൈറ്റ്ഹൗസ്, ക്യാപിറ്റോള്‍ ബില്‍ഡിംഗ്, മാഡം തുസാഡ്‌സ് മ്യൂസിയം, എയര്‍ ആന്റ് സ്‌പേസ് മ്യൂസിയം എന്നിവയെല്ലാം ഈ വോള്യത്തില്‍ ഉള്‍പ്പെടുന്നു.


©Safari Multimedia Pvt. Ltd. All rights reserved.