BUY DVDS

Sancharam Vol- 6

Sancharam Vol- 6


20 DVDs

Rs. 3500


ഏതൊരാളുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ലോകം കാണുക എന്നതുതന്നെയാണ്. ലോകത്തെ അറിയുമ്പോള്‍ മനസും വിജ്ഞാനമണ്ഡലവും വലുതാവുന്നു. പക്ഷേ, ഒറ്റയടിക്ക് കുറെയേറെ രാജ്യങ്ങളിലൂടെ യാത്രചെയ്യുകയെന്നത് ഇന്നത്തെ സാമൂഹ്യസാഹചര്യങ്ങളില്‍ സാധ്യമാകണമെന്നില്ല. എന്നാല്‍ ഓരോ മലയാളിക്കുംവേണ്ടി യാത്രചെയ്തുകൊണ്ടേയിരിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരത്തിലൂടെ ലോകത്തെ നേരില്‍ കണ്ടറിയാനുള്ള അവസരമാണ് ലഭിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ്: കരീബിയന്‍ നാടുകളിലേക്ക് ആഴ്ചകള്‍ നീളുന്ന ഒരു ആഡംബരക്കപ്പല്‍ യാത്ര. ഒരു ക്രൂസ് ഷിപ്പിന്റെ അകത്തളവും അതിലെ ജീവിതവും ഉല്ലാസവും ഈ യാത്രയിലൂടെ അറിയാം. ക്രിക്കറ്റ് വാര്‍ത്തകളില്‍ നിറയാറുള്ള വെസ്റ്റ് ഇന്‍ഡീസ് രാജ്യങ്ങളുടെ കരീബിയന്‍ സൗന്ദര്യവും സംസ്‌കാരവും ജീവിതവും നേരില്‍ കാണാം. സെന്റ് തോമസ്, ബാര്‍ബഡോസ്, സെന്റ് ലൂഷ്യ, സെന്റ് കിറ്റ്‌സ്, സെന്റ് മാര്‍ട്ടിന്‍, സാന്‍ ജുവാന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ദ്വീപുകളിലൂടെ ആവേശകരമായൊരു സഞ്ചാരമാണിത്.

സൈപ്രസ്: മെഡിറ്ററേനിയന്‍ കടലിലെ ചെറു ദ്വീപുരാജ്യമാണ് സൈപ്രസ്. ധാരാളം ചരിത്രശേഷിപ്പുകളും കാല്‍പ്പനികമായൊരു സൗന്ദര്യവുമുള്ള നാട്. രണ്ടായി വെട്ടിമുറിക്കപ്പെട്ട ആധുനിക സൈപ്രസിന്റെ വിഭജന മുറിവുകളും വേദനയുംവരെ സൈപ്രസ് സഞ്ചാരത്തിലുണ്ട്.

ലാവോസ്: മലയാളിയില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന സവിശേഷമായ ഒരു സംസ്‌കാരത്തിന്റെ നാടാണ് ലാവോസ്. വറുത്ത പാറ്റയേയും പുല്‍ച്ചാടിയേയും കൊറിച്ചുകൊണ്ട് പുഴയോരത്ത് വള്ളംകളി കാണാനിരിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ നാട്. പുലര്‍കാലങ്ങളില്‍ ഭിക്ഷതേടിയിറങ്ങുന്ന ബുദ്ധഭിക്ഷുക്കളുടെ നാട്. വിശേഷപ്പെട്ട ക്ഷേത്രങ്ങള്‍, ഗുഹകള്‍, ചരിത്രശേഷിപ്പുകള്‍, രാത്രിചന്തകള്‍.. ലാവോസ് സഞ്ചാരം വിശേഷപ്പെട്ട ഒരനുഭവമാണ്.

സ്വിറ്റ്‌സര്‍ലാന്റ്: ലോകത്തെ ഏറ്റവും സുന്ദരമായ നാടെന്ന് വിശേഷണമുള്ള സ്വിറ്റ്‌സര്‍ലന്റിലൂടെയുള്ള ദീര്‍ഘയാത്ര ഏറെ ആവേശകരമാണ്. നീലത്തടാകങ്ങളും ഹരിതതാഴ്‌വരകളും ഹിമപര്‍വ്വതങ്ങളുമുള്ള നാട്. പ്രകൃതിയെ മാത്രമല്ല സ്വിസ് ജീവിതത്തെയും അടുത്തറിയുന്നുണ്ട് ഈ ദീര്‍ഘസഞ്ചാരത്തില്‍.

ഇറ്റലി: സഹസ്രാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ഇറ്റലി. കനാലുകളുടെ കരയിലെ അത്ഭുതനഗരമായ വെനീസും നവോത്ഥാനകലയുടെ കളിത്തൊട്ടിലായ ഫ്‌ളോറന്‍സും പിസയും ചരിത്രനഗരമായ റോമും വെസൂവിയസ് അഗ്‌നിപര്‍വത ചാരത്തില്‍ മൂടിപ്പോവുകയും പിന്നീട് വീണ്ടെടുക്കുകയും ചെയ്ത പോംപിയും ഇറ്റലിയിലൂടെയുള്ള ഈ വിശദമായ സഞ്ചാരത്തില്‍ കാണാം.

ഫ്രാന്‍സ്: ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച മുന്നേറ്റങ്ങളുടെ നാടായ ഫ്രാന്‍സ്. ഈഫല്‍ ടവറും നോതര്‍ദാം കത്തീഡ്രലും മോണ്ട് ഡാന്‍മിഷേലുമെല്ലാം ഫ്രാന്‍സ് സഞ്ചാരത്തിലെ അനവധിയായ കാഴ്ചകളില്‍ ചിലതുമാത്രം.

ബ്രൂണെ: പരമാധികാര രാജവാഴ്ച നിലനില്‍ക്കുന്ന; സമ്പന്നതയുടെയും അപൂര്‍വതകളുടെയും രാജ്യമായ ബ്രൂണെ. അവിടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും അറിവുകളും അനവധി.


©Safari Multimedia Pvt. Ltd. All rights reserved.