BUY DVDS

Sancharam Vol- 4

Sancharam Vol- 4


20 DVDs

Rs. 3500


യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാല്‍ വലിയ തുകയും സമയവും ചെലവഴിച്ച് നിരന്തരമായി യാത്രകള്‍ നടത്താനാവുന്നവര്‍ വിരളമാണ്. ലോകത്തിന്റെ പല കോണുകളിലുള്ള രാജ്യങ്ങളിലേക്ക് നേരിട്ടുപോകുന്ന അനുഭവം ഓരോ പ്രേക്ഷകനും സമ്മാനിക്കുകയാണ് സഞ്ചാരം. രണ്ടു ദശാബ്ദത്തിലേറെയായി, ഓരോ മലയാളിക്കുംവേണ്ടി നിരന്തരമായ ലോകയാത്ര നടത്തുകയെന്ന ദൗത്യം നിര്‍വഹിക്കുന്നയാളാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. ഒരാള്‍ നേരിട്ട് ഒരു രാജ്യത്തുചെല്ലുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കാഴ്ചകളും അറിവുകളും സഞ്ചാരത്തിലൂടെ ലഭിക്കുന്നുവെന്നതാണ് ഈ ദൃശ്യയാത്രാ വിവരണ പരമ്പരയെ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരമാക്കുന്നത്.

ഒന്‍പതു രാജ്യങ്ങളിലൂടെയുള്ള സുദീര്‍ഘ സഞ്ചാരമാണ് ഈ വോള്യത്തിലെ ഡി വി ഡികളില്‍ ഉള്‍പ്പെടുന്നത്.

ഓസ്‌ട്രേലിയ: സിഡ്‌നി നഗരത്തിലെ മനോഹരമായ കാഴ്ചകള്‍ ബ്ലൂ മൗണ്ടന്‍. അപൂര്‍വ ജീവിയായ കോലയുടെ പാര്‍ക്ക്, ഡാര്‍ലിംഗ് ഹാര്‍ബര്‍, മറീനകള്‍, സിഡ്‌നി ടവര്‍, സിഡ്‌നി ഹാര്‍ബറില്‍നിന്നുള്ള ബോട്ടുയാത്ര, അബോറിജിന്‍ വിഭാഗക്കാരുടെ കലാപരിപാടികള്‍ ഗ്രീന്‍ ഐലന്റ്, കെയിന്‍സ്...

ന്യൂസിലാന്റ്: ക്വീന്‍സ്ടൗണ്‍, ആരോ ടൗണ്‍, റോട്ടോറുവ, ഓക്‌ലാന്റ് തുടങ്ങിയ പട്ടണങ്ങള്‍, മൗണ്ട് കുക്ക്, ബോബ്‌സ് പീക്ക് തുടങ്ങിയ പര്‍വതമേഖലകള്‍. സ്‌കൈ ടവര്‍പോലുള്ള അത്ഭുതനിര്‍മ്മിതികള്‍. ന്യൂസിലാന്റിന്റെ ഒട്ടൊരു സമഗ്രമായ കാഴ്ചകള്‍ ഈ വോള്യത്തിലുണ്ട്.

യു.എസ്.എ: അമേരിക്കന്‍ നഗരങ്ങളായ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഒര്‍ലാന്റോ എന്നിവിടങ്ങളിലൂടെയുള്ള ദീര്‍ഘസഞ്ചാരം. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നു വീണ സ്ഥലമായ ഗ്രീണ്ട് സീറോ, ലിബര്‍ട്ടി ഐലന്റ്, സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി. വാഷിംഗ്ടണിലെ ക്യാപ്പിറ്റോള്‍ ബില്‍ഡിംഗ്, വൈറ്റ് ഹൗസ്, എയര്‍ ആന്‍ഡ് സ്‌പേസ് മ്യുസിയം, ലിങ്കണ്‍ സ്മാരകം, നയാഗ്ര ഫാള്‍സിന്റെ അമേരിക്കന്‍ ഭാഗത്തുനിന്നുള്ള കാഴ്ച, ഓര്‍ലാന്റോ സീവേള്‍ഡ്, ഡിസ്‌നിവേള്‍ഡ് തുടങ്ങിയവ ഈ അമേരിക്കന്‍ സഞ്ചാരത്തിലെ കാഴ്ചകളില്‍ ചിലതുമാത്രം.

കാനഡ: കനേഡിയന്‍ വന്‍ നഗരമായ ടൊറന്റോ. നയാഗ്രാഫ്രാള്‍സിന്റെ കനേഡിയന്‍ ഭാഗത്തെ കാഴ്ചകള്‍. രാത്രിയിലെ നയാഗ്ര. സ്‌തൈലോണ്‍ടവര്‍. കാസലോമ...

നേപ്പാള്‍: ഹിമാലയന്‍ ചെരിവിലെ സുന്ദരരാജ്യമായ നേപ്പാളിലെ ആകര്‍ഷകമായ കാഴ്ചകള്‍. കാഠ്മണ്ഡു നഗരം. അവിടുത്തെ പ്രമുഖ ക്ഷേത്രങ്ങള്‍, തെരുവുകള്‍. ലളിതജീവിതം പുലരുന്ന നേപ്പാളിന്റെ ഗ്രാമങ്ങള്‍.

എത്യോപ്യ: എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബ, ഡെബ്രെലിബാനോഡ് എന്ന തീര്‍ത്ഥാടനകേന്ദ്രം തുടങ്ങി ഒട്ടേറെ കാഴ്ചകളുണ്ട് ഈ സഞ്ചാരത്തില്‍. എത്യോപ്യന്‍ ഉള്‍നാടുകളിലെ തനതു ജീവിതം, അവിടുത്തെ ആളുകളുടെ ഭക്ഷണരീതി, കലകള്‍, സാധാരണ ജീവിതം എന്നിവയെല്ലാം ഇതില്‍ കാണാം.

ഉഗാണ്ട: കമ്പാല എന്ന തലസ്ഥാനനഗരം. 1970 കളില്‍ ഉഗാണ്ടയെ വിറപ്പിച്ച ഇദി അമീന്‍ എന്ന ക്രൂരനായ ഭരണാധികാരിയുടെ കിരാത ഭരണത്തിന്റെ ഓര്‍മ്മകള്‍ മായാതെ നില്‍ക്കുന്ന പ്രദേശങ്ങള്‍. ഉഗാണ്ടയുടെ ഗ്രാമങ്ങള്‍. അഗ്‌നിപര്‍വതമുഖങ്ങള്‍, വമ്പന്‍ ജലാശയങ്ങള്‍. വന്യജീവി സങ്കേതങ്ങള്‍. തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് ഉഗാണ്ടയിലൂടെയുള്ള സഞ്ചാരം.

ചൈന: ബീജിംഗ്, ഷാങ്ഹായ് നഗരങ്ങളിലൂടെയുള്ള സഞ്ചാരം ടിയാനെന്‍മെന്‍ സ്‌ക്വയര്‍, ഫോര്‍ബിഡന്‍ സിറ്റി, ഗ്രേറ്റ് വാള്‍, ബീജിംഗിന്റെ തെരുവുകളിലെ കൗതുകമുണര്‍ത്തുന്ന അനുഭവങ്ങള്‍. ഷാങ്ഹായ് എന്ന വന്‍ നഗരത്തിന്റെ ആധുനികതയും പൗരാണികതയും മേളിക്കുന്ന കാഴ്ചകള്‍.

മാല്‍ഡീവ്‌സ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചിതറിക്കിടക്കുന്ന അതിമനോഹര ദ്വീപുകളുടെ രാഷ്ട്രമായ മാല്‍ഡീവ്‌സിലൂടെയുള്ള സഞ്ചാരം ആവേശകരമാണ്. തലസ്ഥാന ദ്വീപായ മാലിയും ആധുനികമായ പട്ടണം സൃഷ്ടിക്കാനായി കടലില്‍നിന്നുയര്‍ത്തിയെടുത്ത ഹുളുമാലി ദ്വീപുമെല്ലാം ഇതില്‍ കാണാം. ഒരു മുങ്ങിക്കപ്പലില്‍ പവിഴപ്പുറ്റുകളുടെ കാഴ്ചയിലൂടെയുള്ള യാത്രയും മാലിയിലെ ചരിത്ര മന്ദിരങ്ങളും ഇതിലെ കാഴ്ചകളില്‍ ചിലതുമാത്രം.


©Safari Multimedia Pvt. Ltd. All rights reserved.